x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ഡ്രൈ​വിം​ഗ്: കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ കോ​ഴി​ക്കോ​ട് റൂ​റ​ലി​ല്‍

വെബ് ഡെസ്ക്
Published: October 29, 2026 05:40 AM IST | Updated: October 29, 2026 05:40 AM IST

കോ​ഴി​ക്കോ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ റേ​ഞ്ചി​ലെ പൊ​ലി​സ് ജി​ല്ല​ക​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ 27ന് ​ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ 51 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ കോ​ഴി​ക്കോ​ട് റൂ​റ​ലി​ല്‍ (14) റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 13 കേ​സു​ക​ളും ക​ണ്ണൂ​ര്‍ സി​റ്റി​യി​ല്‍ 12, ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ആ​റ്, വ​യ​നാ​ട് ഒ​ന്ന്, കോ​ഴി​ക്കോ​ട് സി​റ്റി അ​ഞ്ച് കേ​സു​ക​ളും ക​ണ്ടെ​ത്തി.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ന​ല്‍​കു​ന്ന ആ​ര്‍​സി ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ലി​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും തു​ട​രും. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന പ്ര​വ​ണ​ത ത​ട​യു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.
പ​യ്യോ​ളി​യി​ല്‍ ര​ണ്ട് പേർ പി​ടി​യി​ല്‍
പ​യ്യോ​ളി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ പൊ​ലി​സ് പി​ടി​കൂ​ടി. 14 ഉം 16 ​ഉം വ​യ​സു​ള്ള ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​രി​ങ്ങ​ല്‍ അ​റു​വ​യ​ലി​ല്‍ നി​ന്നും കോ​ട്ട​ക്ക​ല്‍ ഭാ​ഗ​ത്തേ​യ്ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച പ​തി​നാ​ലു​കാ​രി​യും അ​ട്ട​ക്കു​ണ്ട് ഭാ​ഗ​ത്ത് നി​ന്നും മ​ണി​യൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്ക് അ​ശ്ര​ദ്ധ​മാ​യും ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ​യും ര​ണ്ട് പേ​രെ പി​റ​കി​ലി​രു​ത്തി​യും സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു​വ​ന്ന പ​തി​നാ​റു​കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​രു വാ​ഹ​ന​ങ്ങ​ളും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന ഉ​ട​മ​ക​ളാ​യ മാ​താ​ക്ക​ള്‍​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തു.

അ​തി​നി​ടെ മാ​താ​പി​താ​ക്ക​ള്‍ അ​റി​ഞ്ഞു കൊ​ണ്ടാ​ണ് സ്‌​കൂ​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് കു​ട്ടി​ക​ള്‍ പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി.
അ​തു​പ്ര​കാ​രം ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത 125, 199 എ (1), 199 ​എ (2). 5,180 എം​വി ആ​ക്ട് വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up