x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാൻ ആഞ്ഞടിക്കുന്പോഴും കണ്ണുവെട്ടിച്ച് ലഹരിമാഫിയ

വെബ് ഡെസ്ക്
Published: August 1, 2026 12:12 AM IST | Updated: August 1, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

കു​​റ​​വി​​ല​​ങ്ങാ​​ട്: ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഓ​​പ്പ​​റേ​​ഷ​​ൻ തൂ​​ഫാ​​ർ സ​​ജീ​​വ​​മാ​​കു​​ന്ന​​തി​​നൊ​​പ്പം ല​​ഹ​​രി മാ​​ഫി​​യ​​യും പി​​ടി​​മു​​റു​​ക്കു​​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും മറ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് എ​​ത്തി​​ച്ച് ല​​ഹ​​രി വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്. വി​​ൽ​​പ്പ​​ന​​ക്കാ​​രും വി​​ത​​ര​​ണ​​ക്കാ​​രും അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണെ​​ങ്കി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രേ​​റെ​​യും നാ​​ട്ടു​​കാ​​രാ​​ണ്. വി​​ദ്യാ​​ർ​​ത്ഥി​​ക​​ളെ ഉ​​ൾ​​പ്പെ​​ടെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ ല​​ഹ​​രി വ​​ല വീ​​ശു​​ന്ന​​ത്.

ല​​ക്ഷ​​ങ്ങ​​ൾ നേ​​ടു​​ന്ന ക​​ച്ച​​വ​​ട​​മാ​​യി ല​​ഹ​​രി പ​​രി​​പാ​​ടി മാ​​റി​​യ​​തോ​​ടു​​കൂ​​ടി​​യാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ ഇ​​തി​​ന്‍റെ പ്ര​​ധാ​​ന വി​​ത​​ര​​ണ​​ക്കാ​​രാ​​യി മാ​​റി​​യ​​ത്. തു​​ച്ഛ​​മാ​​യ വി​​ല​​യ്ക്കാ​​ണ് ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ക​​ഞ്ചാ​​വ് അ​​ട​​ക്ക​​മു​​ള്ള ല​​ഹ​​രി ല​​ഭി​​ക്കു​​ന്ന​​ത്. ട്രെ​​യി​​ൻ മാ​​ർ​​ഗ്ഗം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന ഈ ​​ല​​ഹ​​രി ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യ്ക്കാ​​ണ് വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്.

എ​​ക്സൈ​​സ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​ കോ​​ഴ​യി​​ൽ നി​​ന്ന് പി​​ടി​​കൂ​​ടി​​യ മൂ​​ന്നു കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ ഞെ​​ട്ടി​​​​ക്കു​​ന്ന​​താ​​ണ് . വെ​​മ്പ​​ള്ളി​​യി​​ൽ നി​​ന്ന് പോ​​ലീ​​സ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പി​​ടി​​കൂ​​ടി​​യ മ​​രു​​ന്ന് വ​​ലി​​യ ലാ​​ഭം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്.

ക​​ഞ്ചാ​​വും രാ​​സ ല​​ഹ​​രി​​യും പ​​തി​​ന്മ​​ട​​ങ്ങ് ലാ​​ഭ​​ത്തി​​ലാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്. പോ​​ലീ​​സും എ​​ക്സൈ​​സും രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ണെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​രു​​ടെ ക​​ണ്ണു​​വെ​​ട്ടി​​ച്ച് ല​​ഹ​​രി മാ​​ഫി​​യയുടെ ക​​ണ്ണി​​ക​​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്.

രാസലഹരിയും സജീവം

രാ​​സല​​ഹ​​രി​​യു​​ടെ ഉ​​പ​​യോ​​ഗ​​വും ഈ ​​മേ​​ഖ​​ല​​യി​​ൽ സ​​ജീ​​വ​​മാ​​കു​​ന്നു​ണ്ട്. വേ​​ദ​​ന​​സം​​ഹാ​​രി​​ക​​ൾ അ​ട​ക്ക​മു​ള്ള മ​​രു​​ന്നു​​ക​​ൾ ല​​ഹ​​രി വ​​സ്തു​​ക്ക​​ളാ​​യി ഉ​​പ​​യോ​​ഗി​​ക്കു​ന്നു​ണ്ട്. ഓ​​ൺ​​ലൈ​​ൻ മാ​​ർ​​ക്ക​​റ്റി​​ംഗിലൂ​​ടെ​​യാ​​ണ് ഇ​​ത്ത​​രം വ​​സ്തു​​ക്ക​​ൾ നാ​​ട്ടി​​ൽ എത്തുച്ചു ന​​ൽ​​കു​​ന്ന​​ത്.

Tags : Drug mafia NattuVishasham DistrictNews

Recent News

Corehub Up