മഞ്ചേരി: കളിപ്പാട്ടങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസില്‍ രണ്ടാം പ്രതിക്ക് 21 വര്‍ഷം കഠിനതടവും 2,10,000 രൂപ പിഴയും ശിക്ഷ. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി പാമ്പോടന്‍ ഹാഷിബ് ഷഹീനെയാണ് (31) മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2020 നവംബര്‍ 22ന് ചേലേമ്പ്രയിലെ വാടകവീട്ടില്‍ പരപ്പനങ്ങാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഗോവയില്‍നിന്ന് കൊറിയര്‍ വഴിയെത്തിച്ച 88.12 ഗ്രാം എംഡിഎംഎ, 0.93 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് അന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്.
കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന ഹാഷിബ് കഴിഞ്ഞ ജൂലൈ 18നാണ് കോടതിയില്‍ കീഴടങ്ങിയത്. ഒന്നാം പ്രതി പെരുമണ്ണ സ്വദേശി റമീസ് റോഷന് ഒളിവിലാണ്. കേസില്‍ മൂന്നാം പ്രതിയായ വാടാനപ്പള്ളി സ്വദേശി സക്കീര്‍ ഹുസൈനെ 2024 മേയില്‍ കോടതി ശിക്ഷിച്ചിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ് അറസ്റ്റ് ചെയ്ത കേസില്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍. ബൈജു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.