x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ്; ഏ​ഴ് സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: July 13, 2026 11:58 PM IST | Updated: July 13, 2026 11:58 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഏ​ഴ് സ്‌​കൂ​ള്‍, കോ​ള​ജ് ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ ആ​റു മു​ത​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റേ​ഞ്ച് ത​ല സ്‌​പെ​ഷ​ല്‍ കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ലെ സ്‌​കൂ​ള്‍, കോ​ള​ജ് ബ​സു​ക​ളു​ടെ ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഏ​ഴ് ഡ്രൈ​വ​ര്‍​മാ​രെ പി​ടി​കൂ​ടി​യ​ത്.

ശാ​ന്ത​ന്‍​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ട്, ക​രി​ങ്കു​ന്നം, ഇ​ടു​ക്കി, വെ​ള്ള​ത്തൂ​വ​ല്‍,രാ​ജാ​ക്കാ​ട്, വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഓ​രോ കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​ര്‍​ന്നും ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യിച്ചു.

Tags : Nattuvishesham Local News Drunk driving school bus drivers

Recent News

Corehub Up