x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല; ആ​ശ​ങ്ക നീ​ക്ക​ണം

വെബ് ഡെസ്ക്
Published: September 16, 2026 11:30 PM IST | Updated: September 16, 2026 11:30 PM IST

ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നു നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. സം​സ്ഥാ​ന പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, പ​രി​സ്ഥി​തി വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം എ​ന്നി​വ​രെ എം​എ​ൽ​എ‍​യും മ​ല​യോ​ര മേ​ഖ​ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ച്ചു നി​വേ​ദ​നം ന​ൽ​കി.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട്, ക​ഴി​ഞ്ഞ ഗ​വ​ൺ​മെ​ന്‍റ് ന​ൽ​കി​യ പ്രൊ​പ്പോ​സ​ൽ പ്ര​കാ​രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തി​ങ്ങി​നി​റ​ഞ്ഞ ജ​ന​വാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഈ ​പ​രി​സ്ഥി​തി ലോ​ല പ​ട്ടി​ക​യി​ൽ അ​ന്തി​മ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ, അ​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​വും താ​മ​സം ഉ​ൾ​പ്പെ​ടെ അ​സാ​ധ്യ​മാ​യി മാ​റും.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​തോ​ടൊ​പ്പം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളും ഒ​ന്നി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ടെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യോ​ര ജ​ന​ത​യു​ടെ നി​ല​നി​ല്പും ജീ​വ​നോ​പാ​ധി​ക​ളും സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട​തെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham Ecologically Sensitive Area

Recent News

Corehub Up