ജനറല് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കേന്ദ്രസര്ക്കാര് പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തില് ഉള്പ്പെട്ട പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകള് പരിഹരിക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അടിയന്തരമായി ഇടപെടണമെന്ന് കേരള കൗണ്സില് ഓഫ് ചര്ച്ചസ് (കെസിസി) പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോണ്സണ് കല്ലിട്ടതില് കോര് എപ്പിസ്കോപ്പയുടെ അധ്യക്ഷതയില് നടന്ന യോഗം കെസിസി ജനറല് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ് ഉദ്ഘാടനം ചെയ്തു.
ജനവാസ മേഖലകളെ ഉള്പ്പെടുത്തി പുറത്തിറക്കിയ കരട് വിജ്ഞാപനം മലയോര ജനതയ്ക്ക് കടുത്ത ആശങ്കയും വെല്ലുവിളിയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെസിസി ജനറല് സെക്രട്ടറി പറഞ്ഞു.
വിഷയത്തില് സര്ക്കാര് അടിയന്തരമായി സര്വകക്ഷി യോഗവും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്ക്കുകയും ജനങ്ങളുടെ ആശങ്കകള് പരിഹരിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ഡോ ഏബ്രഹാം ഇഞ്ചക്കലോടി കോര് എപ്പിസ്കോപ്പ, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ജില്ലാ ട്രഷറര് ഷാജി കെ ജോര്ജ്, ജോയിന്റ് സെക്രട്ടറി ഡെന്നീസ് സാംസണ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ബെന്യാമിന് ശങ്കരത്തില്, അനി കിഴക്കുപുറം, ഡെയിസി ഷാജന്, സോണ് സെക്രട്ടറി മാത്യു പി. വര്ഗീസ്, റീബ ഷിജു എന്നിവര് പ്രസംഗിച്ചു.