പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഏലംകുളം മുതുകുർശി ചേനാപറന്പിൽ വിശാലയാണ് (64) മരിച്ചത്. കഴിഞ്ഞദിവസം ചേനാപറന്പിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. പരേതനായ മൈലാടി നാരായണന്റെ ഭാര്യയാണ്. മക്കൾ: രാജു, ശ്രീജ, ശ്രുതി.
Tags : Elderly woman injured in vehicle