തുറവൂർ: പരസ്യപ്രചാരണം അവസാനിക്കുവാൻ രണ്ടു ദിവസം ബാക്കി നിൽക്കേ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്തായിലേക്ക്.
ഇന്നലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനുവേണ്ടി വടകര എം പി ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോ അരൂക്കുറ്റി മേഖലയെ ഇളക്കിമറിച്ചു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥിയോടൊപ്പമാണ് റോഡ് ഷോ നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ദെലീമ നൂറുകണക്കിന് പ്രവർത്തകരുമായി പെരുമ്പളം പാലത്തിലൂടെ കാൽനട പ്രചാരണ ജാഥ നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ റാലിയിൽ പങ്കുചേർന്നു. എൻഡിഎ സ്ഥാനാർഥി പി എസ് ജ്യോതിഷിനായി കേന്ദ്രമന്ദ്രിക ലൈഞ്ചൽ നേതൃത്വം നൽകിയ നാരിയാത്രയായിരുന്നു ഇന്നലത്തെ പ്രത്യേക പ്രചാരണ പരിപാടി. നിരവധി സ്ത്രീകളാണ് നാരീയാത്രയിൽ പങ്കെടുത്തത്.
ഇന്നലെ രാവിലെ കുട്ടൻചാലിൽനിന്നു യുഡിഫ് സ്ഥാനാർഥി അഷാനിമോൾ ഉസ്മാന്റെ സ്വീകരണപരിപാടി ആരംഭിച്ചു. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി വി.എച്ച്. സത്യജിത് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഫ് നേതാക്കളായ ഫസലുദ്ധീൻ, പി. ടി. രാധാകൃഷ്ണൻ, എം. ആർ. രാജേഷ്, കെ. ഉമേശൻ, വി. കെ. അമ്പർശൻ എന്നിവർ സംസാരിച്ചു. വിവിധ ഇടങ്ങളിൽ സ്വീകരണം നടന്നു.
ഉച്ചയ്ക്കുശേഷം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി യോടൊപ്പം അരൂക്കുറ്റിയിൽനിന്ന് റോഡ് നടത്തി. എൽഡിഎഫ് സ്ഥാനാർഥി ദലീമയുടെ പ്രചാരണ പ്രവർത്തനങ്ങൾ അരൂർ മുക്കം ഫിഷർമെൻ കോളനിയിൽ നിന്നു ആരംഭിച്ചു. കനകക്കുന്ന് ക്ഷേത്രോത്സവ ചടങ്ങുകളിൽ പങ്കെടുത്തു. പള്ളിപ്പുറത്തെ വിവിധ ഇടങ്ങളിൽ വീടുകളിലും ഉദയംപൂജ ചടങ്ങുകളിലും എത്തി വോട്ടർമാരെ സന്ദർശിച്ചു. തൃച്ചാറ്റുകുളത്തെ ചൂടന്തറ നഗറിലും അരൂക്കുറ്റിയിലെ മരണവീട്ടിലും എത്തി ഓടംമ്പള്ളിയിൽ നിന്ന് പെരുമ്പളം കവല വഴി വടുതല ജെട്ടി വഴി പെരുമ്പളം പാലത്തിലേക്ക് നടത്തിയ കാൽനട ജാഥയിൽ പങ്കെടുത്തു.
പെരുമ്പളത്തെ മരണവീട്ടിലും എരമല്ലൂരിലെയും ചന്തിരൂരിലെയും മരണ ചടങ്ങുകളിലും ദലീമ പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി ജ്യോതിഷ് ആരൂക്കുറ്റി, പൂച്ചാക്കൽ, പള്ളിപ്പുറം, തൈക്കാട്ടുശേരി, തുറവൂർ എന്നിവിടങ്ങളിൽ നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.