x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗ​ബാ​ധി​ത​നാ​യ കു​ട്ടി​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 8, 2026 03:12 AM IST | Updated: August 8, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് : മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി രോ​ഗ​ബാ​ധി​ത​നാ​യി ക​ഴി​യു​ന്ന അ​ഴീ​ക്ക​ൽ വി​രു​പ്പി​ൽ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

കെ​എ​സ്ഇ​ബി എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ർ​ക്കാ​ണ് (ഡി​സ്ട്രി​ബ്യൂ​ഷ​ൻ നോ​ർ​ത്തേ​ൺ റീ​ജി​യ​ൺ, ന​ട​ക്കാ​വ്) ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് അ​ടി​യ​ന്ത​ര നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്ക​കം ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ക്ക​ണം. ഓ​ഗ​സ്റ്റ് 21 ന് ​രാ​വി​ലെ പ​ത്ത​ര​ക്ക് വെ​സ്റ്റ്ഹി​ൽ പൊ​തു​മ​രാ​മ​ത്ത് റെസ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

സി. ​ഡെ​ന്നി ഡേ​വി​സി​ന്‍റ് മ​ക​ൻ പ്രാ​ണ​വാ​യു ശ്വ​സി​ക്കു​ന്ന​ത് ഓ​ക്സി​ജ​ൻ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്. കു​ട്ടി​ക്ക് ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത്. ക​ഴു​ത്തി​ൽ ദ്വാ​ര​മി​ട്ട് ഓ​ക്സി​ജ​ൻ ന​ൽ​കു​ന്ന ട്രാ​ക്കി​യോ​സ്റ്റ​മി രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ് സ്ഥി​തി ഗു​രു​ത​ര​മാ​കും. വെ​ള്ളി​മാ​ടു​കു​ന്ന് കെ​എ​സ്ഇ​ബി സെ​ക്ഷ​നി​ലാ​ണ് ഡെ​ന്നി ഡേ​വി​സി​ന്‍റെ വീ​ടു​ള​ള​ത്.

തൊ​ട്ട​ടു​ത്തു​ള്ള വീ​ട് മെ​ഡി​ക്ക​ൽ​കോ​ളേ​ജ് കെ​എ​സ്ഇ​ബി സെ​ക്ഷ​ന് കീ​ഴി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ വൈ​ദ്യു​തി മു​ട​ങ്ങാ​റി​ല്ല. സെ​ക്ഷ​ൻ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്.

Tags : Local News Nattuvishesham Electricity supply provide oxygen

Recent News

Corehub Up