x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 2, 2026 01:21 AM IST | Updated: August 2, 2026 01:21 AM IST

വെള്ളംകയറിയ പ്രദേശം രാജൻ പല്ലൻ എംഎൽ എ സന്ദർശിക്കുന്നു.

തൃ​ശൂ​ർ: ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ലും മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പൊ​തു​ജ​ന​ത്തി​നു പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് വാ​ഴ​ച്ചാ​ൽ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പീ​ച്ചി​ഡാ​മി​ലേ​ക്കു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു; കോ​ർ​പ​റേ​ഷ​ൻ സ​ജ്ജം

തൃ​ശൂ​ർ: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ൾ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം, ​ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ, ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി​വ​ന്നാ​ൽ തു​ട​ങ്ങേ​ണ്ട പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​ണ്‍​ട്രോ​ൾ റൂം ​ഹെ​ൽ​പ് ലൈ ൻ: 0487-2422020, 8078011505.

Tags : Nattuvishesham DistrictNews DeepikaNews Entry banned

Recent News

Corehub Up