x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​രി​നെ ഇ​എ​സ്എ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം ജ​ന​കീ​യ ആ​ക്‌ഷൻ ക​മ്മി​റ്റി

വെബ് ഡെസ്ക്
Published: October 29, 2026 05:32 AM IST | Updated: October 29, 2026 05:32 AM IST

കൊ​ട്ടി​യൂ​ർ വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ജ​ന​കീ​യ ആ​ക്‌ഷൻ ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ സി​

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ ആ​ക്‌ഷൻ ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ. കൊ​ട്ടി​യൂ​ർ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ക​ർ​ഷ​ക​രു​ടെ ജീ​വ​ന​മാ​ർ​ഗ​വും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ച്ച് നാ​ടി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​രെ​യും പ​രി​സ്ഥി​തി​യെ​യും എ​തി​ർ​പ​ക്ഷ​ത്ത് നി​ർ​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പി. ​ശ​ശി പ​റ​ഞ്ഞു.

ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ത്സ​ൻ പ​നോ​ളി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​സി. പ​വി​ത്ര​ൻ, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ന​ല്ലൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ന​വ്യ സു​രേ​ഷ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​രാ​ജ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി സി.​ടി. അ​നീ​ഷ് ,വി.​ജി. പ​ദ്മ​നാ​ഭ​ൻ, വി. ​ഷാ​ജി, മാ​ത്യു കൊ​ച്ചു​ത​റ, പി. ​ത​ങ്ക​പ്പ​ൻ, പി.​ആ​ർ. ലാ​ലു, വി​നോ​ദ് കു​മാ​ർ, ടി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Tags :

Recent News

Corehub Up