x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക​രു​ടെ​യും ഷൂ​ട്ട​ര്‍​മാ​രു​ടെ​യും യോ​ഗം 21ന്


Published: August 17, 2026 03:15 AM IST | Updated: August 17, 2026 03:15 AM IST

​പൂ​ഞ്ഞാ​ർ: കു​ന്നോ​ന്നി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ നി​ര്‍​മാ​ര്‍​ജന പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​ന്‍ കു​ന്നോ​ന്നി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് യോ​ഗം ചേ​രു​മെ​ന്ന് ജ​ന​മൈ​ത്രി റെ​സി​ഡ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​നു​മ​തി​യു​ള്ള ഷൂ​ട്ട​ര്‍​മാ​ര്‍​ക്കും തോ​ക്ക് ലൈ​സ​ന്‍​സു​ള്ള മ​റ്റ് പ്ര​ദേ​ശ​ത്തെ ഷൂ​ട്ട​ര്‍​മാ​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ന​ര്‍​വ മോ​ഹ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, റെ​സി​ഡ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ൾ, ക​ര്‍​ഷ​ക​ർ ക​ര്‍​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങിയ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Farmers and shooters meet

Recent News

Corehub Up