x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിആ​ർഎ​സ് ല​ഭി​ച്ചി​ട്ടും നെ​ല്ലുസം​ഭ​ര​ണം നീ​ളു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക


Published: April 26, 2026 06:38 AM IST | Updated: April 26, 2026 06:38 AM IST

ചി​റ്റൂ​ർ: കൊ​യ്ത്തു ക​ഴി​ഞ്ഞ് നെ​ല്ല് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചാ​ക്കി​ലാ​ക്കി വെ​ച്ചി​ട്ടും മി​ല്ലു​ട​മ​ക​ൾ സം​ഭ​ര​ണ​ത്തി​നെ​ത്താ​ത്തതി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യേ​റു​ന്നു. മ​ഞ്ഞ ര​ശീ​ത് കൊ​ടു​ത്ത് ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യി. മി​ല്ലു​ട​മ​ക​ൾ വ​ന്നി​ല്ലെ​ങ്കി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന​റി​യാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.

സ​ർ​ക്കാ​രോ കൃ​ഷി​വ​കു​പ്പോ വെ​ള്ളനെ​ല്ല് കൃ​ഷി​യി​റ​ക്ക​ണ്ട എ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും വെ​ള്ളനെ​ല്ല് എ​ടു​ക്ക​ണ​മെ​ങ്കി​ൽ ക്വി​ന്‍റ​ലി​ന് ര​ണ്ട് കി​ലോ കു​റ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​ക​ർ​ഷ​ക​രു​ടേ​യും സം​ഭ​ര​ണം നീ​ണ്ടു പോ​വു​ക​യാ​ണ്. മി​ല്ലു​ട​മ​ക​ൾ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ക​ർ​ഷ​ക​രെ അ​റി​യി​ക്ക​ണ​മെ​ന്ന​തും അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

നെ​ല്ല് സം​ഭ​രി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച ശേ​ഷം നാ​ളി​തുവ​രെ ഇ​ല്ലാ​ത്ത നി​ബ​ന്ധ​ന​ക​ൾ ഏ​ജ​ന്‍റു​മാ​ർ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ കൃ​ഷി​വ​കു​പ്പ് മൗ​നം പാ​ലി​ക്കു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നെ​ൽ​പ്പാ​ട​ത്തുത​ന്നെ നെ​ല്ല് ഉ​ണ​ങ്ങി​യശേ​ഷം കോ​ൺ​ക്രീ​റ്റ് മു​റ്റ​ത്തി​ൽ വീ​ണ്ടും ഉ​ണ​ക്കി വി​ന്നോ​വ​റി​ൽ പ​തി​രും വേ​ർ​പെ​ടു​ത്തി​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ച്ചു വ​രു​ന്ന​ത്.


എ​ന്നി​ട്ടും വി​വി​ധ ത​ര​ത്തി​ൽ പോ​രാ​യ്മ​ക​ൾ പ​റ​ഞ്ഞ് ഏ​ജ​ൻ​സി​ക​ൾ ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​തി​ൽ കൃ​ഷിവ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Farmers concerned delay in paddy

Recent News

Corehub Up