x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​വ​ള വി​ല വ​ർ​ധ​ന​ മൂ​ലം ക​ർ​ഷ​ക​ർ വ​ല​യു​ന്നെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 27, 2026 02:18 AM IST | Updated: July 27, 2026 02:18 AM IST

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പി.​സി.​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: രാ​സ​വ​ള വി​ല വ​ർ​ധ​ന​വ് മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നു​ള​ളി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് രാ​സ​വ​ള​ത്തി​ന് വി​ല കൂ​ട്ടി​യ​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ക​ർ​ഷ​ക​ർ​ദു​രി​ത​ത്തി​ലാ​ണ്. വി​ല​ക​യ​റ്റം കൂ​ടി ആ​യ​പ്പോ​ൾ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

അ​ധി​കാ​ര​ത്തി​ലേ​റി ര​ണ്ട് മാ​സം പോ​ലും തി​ക​യു​ന്ന​തി​ന് മു​മ്പ് വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ക​ർ​ഷ​ക അ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തി​നെ അ​ഭി​ന​ന്ദി​ച്ചു. ചി​ങ്ങം ഒ​ന്നി​ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 51ക​ർ​ഷ​ക​രെ ആ​ദ​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

നേ​തൃ​സം​ഗ​മം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഇ. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​സി​ദ്ദി​ഖ്, എം.​സി. അ​യ്യ​പ്പ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ബ​ന്നി ക​വ​ള​ങ്ങാ​ട്, മ​ത്താ​യി പ​ര​ണാ​യി, സൈ​നു​ദ്ദീ​ൻ മാ​നി​യ്ക്ക​ൽ, മാ​ർ​ട്ടി​ൻ കീ​ഴെ​മാ​ട​ൻ, രാ​ജ​ൻ താ​ഴ​ത്തൂ​ട്ട്, എ​ൻ.​എ​ഫ്.​തോ​മ​സ്, കെ.​എം. അ​ലി​യാ​ർ, നി​സാ​ർ നെ​ല്ലി​മ​റ്റം, സ​ൽ​മ പൈ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Karshaka Congress

Recent News

Corehub Up