x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ത്തി​മ ത​ഹ്‌​ലി​യ ച​ക്കി​ട്ട​പാ​റ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി


Published: May 12, 2026 07:17 AM IST | Updated: May 12, 2026 07:17 AM IST

ച​ക്കി​ട്ട​പാ​റ: പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ്‌​ലി​യ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി.

മ​ല​യോ​ര മേ​ഖ​ല​യാ​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വ​യ​നാ​ട് ബ​ദ​ൽ റോ​ഡ്, പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം, ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും ത​ഹ്‌​ലി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. കൂ​വ​പ്പൊ​യി​ലി​ൽ ആ​രം​ഭി​ച്ച് പ​ന്നി​ക്കോ​ട്ടൂ​ർ, ചെ​മ്പ​നോ​ട, കു​റ​ത്തി​പ്പാ​റ, പൂ​ഴി​ത്തോ​ട്, മു​തു​കാ​ട്, ചെ​ങ്കോ​ട്ട​ക്കൊ​ല്ലി, അ​ണ്ണ​ക്കൊ​ട്ട​ൻ ചാ​ൽ, പി​ള്ള​പ്പെ​രു​വ​ണ്ണ, മു​ക്ക​വ​ല, താ​ന്നി​യോ​ട്, ച​ക്കി​ട്ട​പാ​റ, ന​രി​ന​ട, പ​ള്ളി​ക്കു​ന്ന്, ചെ​മ്പ്ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മു​ക്ക​ള്ളി​ൽ സ​മാ​പി​ച്ചു.

യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, ക​ൺ​വീ​ന​ർ ആ​വ​ള ഹ​മീ​ദ്, നേ​താ​ക്ക​ളാ​യ മൂ​സ കോ​ത്തം​ബ്ര, പി.​ടി. അ​ഷ്റ​ഫ്, മോ​ളി തോ​മ​സ്, ജി​തേ​ഷ് മു​തു​കാ​ട്, രാ​ജീ​വ് തോ​മ​സ്, ജെ​യിം​സ് മാ​ത്യു, ജി​ൻ​സി മ​നോ​ജ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ര്യ​ട​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Fatima Tahlia Chakkittapara

Recent News

Corehub Up