കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ തിരുനാളിന് വികാരി ഫാ. തോമസ് പ്ലാപ്പറന്പിൽ കൊടി ആശീർവദിക്കുന്നു.
കോട്ടയ്ക്കുപുറം: സെന്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ തിരുനാളിന് തുടക്കം. വികാരി ഫാ. തോമസ് പ്ലാപ്പറമ്പിൽ തിരുന്നാളിന്റെ കൊടിയേറ്റു നിർവഹിച്ചു. ഇന്നു മുതൽ 20 വരെയാണ് തിരുനാൾ. തിരുനാൾ ദിനങ്ങളിൽ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന. 14ന് രോഗീദിനം, 15ന് സമർപ്പിത ദിനം, 16ന് മത്തായി നാമധാരികളുടെ സംഗമം, 17ന് ദിവ്യകാരുണ്യ ദിനം. 18ന് പൂർവിക സ്മരണ. ഫാ. മാത്യു കാവനാട്ട്, ഫാ. ജോർജ് നൂഴായിത്തടം, ഫാ. മാത്യു പുഞ്ചായിൽ, ഫാ. സക്കറിയാസ് കരിവേലിൽ, ഫാ. ബിബിൻ ഒറ്റത്തിങ്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ 19ന് വൈകുന്നേരം അഞ്ചിന് വികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്ക്കാട് പരിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നഗരപ്രദക്ഷിണം. 20ന് രാവിലെ 9:30ന് ആഘോഷമായ റാസ കുർബാന ഫാ. സക്കറിയാസ് കുന്നക്കാട്ട്തറ, സന്ദേശം - ഫാ. ടോബിൻ പള്ളിക്കൽ, വൈകുന്നേരം 4:30ന് വിശുദ്ധ കുർബാന-ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ, തുടർന്ന് പ്രദക്ഷിണം, 7:30ന് ബൈബിൾ നാടകം ‘വിശുദ്ധ പത്രോസ്’.
Tags : District News Nattuvishesham Feast