x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: March 11, 2026 01:17 AM IST | Updated: March 11, 2026 01:17 AM IST

മാ​ട​ക്ക​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു ഫാ. ​അ​ജി​ത്ത് ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യേ​റ്റു​ന്നു.

മാ​ട​ക്ക​ത്ത​റ
സെ​ന്‍റ് ജോ​സ​ഫ്സ്

മാ​ട​ക്ക​ത്ത​റ: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ. ​അ​ജി​ത്ത് ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ബൈ​ജു ചി​റ്റി​ല​പ്പി​ള്ളി, ഫ്രാ​ൻ​സി​സ് മേ​നാ​ച്ചേ​രി, ബേ​സി​ൽ ചു​ങ്ക​ത്ത്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ വി​ജോ വ​ണ്ട​നാം​ത​ട​ത്തി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ റോ​ബി ത​ളി​യ​ത്ത്, ജോ​ൺ​സ​ൺ വെ​മ്പി​ൽ മു​ള്ള​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 15 നാ​ണ് ഊ​ട്ടു​തി​രു​നാ​ൾ.

​പതി​യാ​രം
സെ​ന്‍റ് ജോ​സ​ഫ്സ്

എ​രു​മ​പ്പെ​ട്ടി: പ​തി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. 19 നാ​ണ് തി​രു​നാ​ൾ. കൊ​ടി​യേ​റ്റി​നു ഫാ. ​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി സ​ഹ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്നു​ള്ള ന​വ​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, പി​താ പാ​ത, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​ഘ​ട​ന ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ഴ്ച​സ​മ​ർ​പ്പ​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ദി​വ​സ​മാ​യ 19 ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഊ​ട്ട് ആ​ശീ​ർ​വാ​ദം, തു​ട​ർ​ന്ന് 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഷോ​ജോ മ​ഞ്ഞാ​ടി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ ആ​ളൂ​ർ വ​ർ​ഗീ​സ് ബാ​ബു, മു​രി​ങ്ങ​ത്തേ​രി ലാ​സ​ർ സ​ണ്ണി, മു​രി​ങ്ങ​ത്തേ​രി ലാ​സ​ർ ലി​യോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ന്തി​ക്കാ​ട് ഫ്രാ​ൻ​സി​സ് വി​ൽ​സ​ൺ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ളൂ​ർ ഔ​സേ​ഫ് ലേ​വി, ചി​റ​യ​ത്ത് ആ​ൻ​സ​ൺ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Feast in churches nattuvishesham local news

Recent News

Corehub Up