പ്രതീകാത്മക ചിത്രം
ആയൂർ: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിൻറെ സ്വർഗാരോപണ തിരുനാളും ഇടവക പെരുന്നാളും ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാൾ ആഘോഷങ്ങൾ 16നാണ് സമാപിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഭക്തിനിർഭരമായ തിരുനാൾ ഘോഷയാത്ര (റാസ) ഇന്ന് നടക്കും.
ഇന്ന് വൈകുന്നേരം നാലി ന്, ജപമാല, അഞ്ചിന് വിശുദ്ധ കുർബാനയും നടക്കും. 6.30ന് തിരുനാൾ റാസ. ഘോഷയാത്ര ക്രിസ്തുരാജ് ദേവാലയം, സെന്റ് ജോർജ് ദേവാലയം എന്നിവിടങ്ങളിൽ പ്രദക്ഷിണം വച്ച് തിരികെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ സമാപിക്കും. തുടർന്ന് ഭക്തജനങ്ങൾക്കായി നേർച്ച വിളമ്പും ഉണ്ടായിരിക്കും.
പെരുന്നാൾ സമാപന ദിവസമായ നാളെ രാവിലെ സമാപന വിശുദ്ധ കുർബാന നടക്കും. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലായിരിക്കും കുർബാന . തുടർന്ന് ഇടവകയിലെ വിരമിച്ച സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. സ്നേഹ ഭോജനത്തോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.