വണ്ടൂര്‍: നിര്‍മലം പുതുയുഗം ശുചിത്വ കേരളം കാമ്പയിന്റെ ഭാഗമായി വണ്ടൂര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍, മണലിമ്മല്‍ പാടം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വയലിലേക്ക് പഴകിയ മത്സ്യമാലിന്യം തള്ളിയത് കണ്ടെത്തി. തുടര്‍ന്ന് നിയമസംഘനത്തിന് നോട്ടീസ് നല്കി പിഴ ചുമത്തി. പരിശോധനയില്‍ കണ്ടെത്തിയ മത്സ്യമാലിന്യം നീക്കം ചെയ്ത ശേഷം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കുറ്റക്കാരന്‍ നിര്‍ദേശം നല്‍കുകയും, 10,000 രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു.
ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരേ മുന്നറിയിപ്പില്ലാതെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആതിര, സെക്ഷന്‍ ക്ലര്‍ക്ക് പ്രദീപ്, വാര്‍ഡ് ക്ലര്‍ക്ക് സി.കെ. സിദ്ദീഖ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Tags :