സതീശൻ
വൈപ്പിൻ: പാടത്ത് മത്സ്യബന്ധനത്തിനു പോയ തൊഴിലാളി മുങ്ങിമരിച്ചു. എളങ്കുന്നപ്പുഴ പെരുമാൾ പടി ഫിഷർമെൻ കോളനിയിൽ നിന്തത്തിൽ സതീശൻ (58) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീടിനടുത്തുള്ള പാടത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന്. ഭാര്യ: ജയ. മക്കൾ: സാജു, സനു. മരുമകൾ: ഹരിത.