ചെറുകുളം റോഡിലെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് എം. റഹ്മത്തുള്ള എംഎല്‍എയ്ക്ക് നിവേദനം നല്കുന്നു.
മഞ്ചേരി: ചെറുകുളം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓവുചാല്‍ നിര്‍മിക്കണമെന്ന് ആവശ്യം. ആവശ്യമുന്നയിച്ച് നാട്ടുകാര്‍ എം. റഹ്മത്തുള്ള എംഎല്‍എയ്ക്ക് നിവേദനം നല്കി. ചെറുകുളം ഗവണ്മെന്റ് സ്കൂളിന് സമീപം മുതല്‍ ചെറുകുളം തോട് വരെ സമഗ്രമായ ഡ്രെയിനേജ് നിര്‍മിച്ച് വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.
മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ സ്കൂളിലേക്ക് നടന്ന് പോകുന്ന വിദ്യാര്‍ഥികള്‍ ഏറെ ദുരിതം അനുഭവിക്കുന്നതായി നാട്ടുകാര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നസ്റുദ്ദീന്‍ അസ്ലമി, എം.കെ. ഹമീദ് ദാരിമി, എം.കെ. അബ്ദുല്‍ അസീസ്, കെ. ഗഫൂര്‍ തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.
Tags : Nattuvishesham District News