x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​ർ മ​റ​യൂ​രി​ൽ

വെബ് ഡെസ്ക്
Published: October 10, 2026 11:59 PM IST | Updated: October 10, 2026 11:59 PM IST

സം​ഘം മ​റ​യൂ​ർ ച​ന്ദ​ന​ഗോ​ഡൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ.

മ​റ​യൂ​ർ: മ​റ​യൂ​രി​ന്‍റെ ച​ന്ദ​ന പെ​രു​മ​യും സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ൻ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 38 അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​ർ മ​റ​യൂ​രി​ലെ​ത്തി. ഡെ​റാ​ഡൂ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള സെ​ൻ​ട്ര​ൽ അ​ക്കാ​ദ​മി ഫോ​ർ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് സ​ർ​വീ​സി​ന്‍റെ പ​രി​ശീ​ല​ന ഭാ​ഗ​മാ​യാ​ണ് സം​ഘം ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്.

ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ഭാ​നു ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളും ഗോ​ഡൗ​ണും സ​ന്ദ​ർ​ശി​ച്ചു. മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ അ​ബ്ജു കെ. ​അ​രു​ൺ ച​ന്ദ​ന സം​ര​ക്ഷ​ണ-​പ​രി​പാ​ല​ന രീ​തി​ക​ളും വി​പ​ണ​ന സം​വി​ധാ​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up