സുനില്‍
റാന്നി: ഓട്ടോറിക്ഷ ഡ്രൈവറെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല മീമൂട്ടുപാറ സുനില്‍ (53)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ വീട്ടില്‍ ഓട്ടോറിക്ഷയുമായി തിരികെ എത്തിയിരുന്നതായി പറയുന്നു.
ഇന്നലെ രാവിലെ സമീപവാസി അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags : Nattuvishesham DistrictNews DeepikaNews