ആശുപത്രി നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ. രാജ എംഎല്‍എ തിരി തെളിക്കുന്നു.
മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിർവഹിച്ചു. ദേവികുളം ആര്‍ഡിഒ ഓഫീസ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. എ. രാജാ എംഎൽഎ അധ്യക്ഷത വഹിച്ചു.
ശിലാഫലകം എംഎല്‍എ അനാവരണം ചെയ്തു. 63.28 കോടി രൂപയാണ് ആശുപത്രിയുടെ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്. ഈശ്വരന്, സി. നെല്‍സണ്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാരോണ്‍ മാമ്മന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Foundation stone nattuvishesham local news