അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏനാത്ത് ഡിവിഷനിലെ ദേശക്കല്ലുംമൂട് അക്ഷര ഗ്രന്ഥശാലയുടെ പുതിയ കെട്ടിട നിർമാണത്തിന് ശിലാസ്ഥാപനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ശിലാസ്ഥാപനം നിർവഹിച്ചു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബിഹാരി നിലാമുറ്റം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. സജി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അജികുമാർ രണ്ടാംകുറ്റി, ശോഭന കുഞ്ഞുകുഞ്ഞ്, ലാലി സുദർശനൻ, ഗ്രന്ഥശാല പ്രസിഡന്റ് പ്രദീപ് കുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം സന്താനവല്ലി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Foundation stone f library building