x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് നാ​ലു പേ​ർ അ​റ​സ്റ്റി​ൽ


Published: June 17, 2026 10:25 PM IST | Updated: June 17, 2026 10:25 PM IST

ഹ​രി​പ്പാ​ട്: വീ​യ​പു​ര​ത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ഉ​ൾ​പ്പ​ടെ നാ​ല് പേ​രെ പോ​ക്സോ ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്ത് ചെ​റു​ത​ന സ്വ​ദേ​ശി അ​ഭി​ജി​ത്ത് (24), സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, മ​റ്റൊ​രു യു​വാ​വും ബ​ന്ധു​വും ആ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​വ് വീ​യ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ മ​ണ്ണാ​റ​ശാ​ല​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​ഭി​ജി​ത്ത് പീ​ഡി​പ്പി​ച്ച വി​വ​രം പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്. ഇ​യാ​ൾ വി​വാ​ഹി​ത​നും ര​ണ്ട് മ​ക്ക​ളു​ടെ പി​താ​വു​മാ​ണ്.
പെ​ൺ​കു​ട്ടി​യെ വി​ശ​ദ​മാ​യ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ഉ​ൾ​പ്പ​ടെ മ​റ്റ് മൂ​ന്നു പേ​ർ പീ​ഡി​പ്പി​ച്ച വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags : POCSO

Recent News

Corehub Up