x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ർ​ക്ക് പ​രി​​ക്ക്

വെബ് ഡെസ്ക്
Published: July 14, 2026 06:07 AM IST | Updated: July 14, 2026 06:07 AM IST

വട്ടോളി ബസാറിലുണ്ടായ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന കാർ

ബാ​ലു​ശേ​രി: വട്ടോളി ബസാറിൽ സ്വകാര്യ ബസും കാറും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ താ​മ​ര​ശേ​രി​യി​ൽ നി​ന്ന് കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റുമാണ് സംസ്ഥാന പാതയിലെ വട്ടോളി ബസാറി‍‍ൽ വെച്ച് കൂട്ടിയിടിച്ചത്.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​റി​നെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ യാ​ത്ര​ക്കാ​രാ​യ എ​ക​രൂ​ൽ വാ​ഴ​യി​ൽ ന​ബീ​സ (65), ഉ​ള്ളി​യേ​രി മീ​ത്ത​ലെ കി​ഴ​ക്ക​യി​ൽ അ​ജി​ത (50), വ​ട്ടോ​ളി ആ​ലോ​ത്തൊ​ടി ആ​ദി​ത്യ (23), കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി​നി ചെ​മ്മാ​ട് ഗു​ലാ​ബ് ജാ​ൻ (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ബാ​ലു​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി.

Tags : Nattuvishesham LocalNews

Recent News

Corehub Up