നേമം: പള്ളിച്ചൽ വെടിവച്ചാൻകോവിൽ അയണിമൂടിനു സമീപം ഇന്നലെ രാവിലെ ഒന്‍പതരയോടെ മതിലിടിഞ്ഞ് വീണു നാലു തൊഴിലുറപ്പ് തൊഴിലാളികൾക്കു പരിക്ക്.
20 അടിയോളം ഉയരമുള്ള ഹോളോബ്രിക്സ് മതിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്കു പതിച്ചത്. തൊഴിലുറപ്പു തൊഴിലാളിക ളും പ്രദേശവാസികളുമായ മുരുകേശൻ (63), മധുസൂദനൻ (65), ശശി (70), സുനിത (52) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പണി ആരംഭിക്കാനിരുന്ന ആളൊഴിഞ്ഞ പുരയിടത്തിന്റെ മതിലാണ് ഇടിഞ്ഞുവീണത്. പുരയിടം തുറന്നുകിട്ടുന്നതിനു മുന്‍പു മതിലിനോടു ചേർന്ന ഭാഗം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. വൻ ശബ്ദത്തോടെ മതിൽ തൊഴിലാളി കളുടെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നു കണ്ടുനിന്നവർ പറഞ്ഞു. മതിലിനോടു ചേർന്നുള്ള ഓടയിൽവീണ തൊഴി ലാളികളെ കൂടെയുള്ള തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തി ച്ചത്. 15 അടിയോളം ദൂരത്തി ൽ മതിൽ ഇടിഞ്ഞു വീണിട്ടുണ്ട്.
പ്രഭാത ഭക്ഷണം കഴിക്കാനായി പലരും പണി സ്ഥ ലത്തുനിന്നു മാറിയ ഉടനെയായിരുന്നു അപകടം നടന്നത്. അതിനാൽ വൻ ദുരന്തം ഒഴിവായി. പുരയിടത്തിലെ മരങ്ങളിൽ നിന്നുള്ള വേരിറങ്ങിയതാണു മതിൽ തകരാൻ കാരണമായത്. സംഭവമറിഞ്ഞ് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, വൈസ് പ്രസിഡന്റ് എ.ടി. മനോജ്, പഞ്ചായത്ത് അംഗം കെ. രാകേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് ഇന്നലെ തൊഴിലുറപ്പ് ജോലികൾ നിർത്തിവച്ചു. പരുക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി വൈകു ന്നേരത്തോടെ ആശുപത്രി യിൽനിന്നു വിട്ടയച്ചു.
Tags :