x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പും


Published: March 22, 2026 07:29 AM IST | Updated: March 22, 2026 07:29 AM IST

ചെ​റു​പു​ഴ: ശ്രേ​യ​സ് കാ​സ​ർ​ഗോ​ഡ് മേ​ഖ​ല ചെ​റു​പു​ഴ യൂ​ണി​റ്റി​ന്‍റെ​യും ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. വാ​ണി​യം​കു​ന്ന് യൂ​ണി​റ്റ് ഓ​ഫീ​സി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെയ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രേ​യ​സ് കാ​സ​ർ​ഗോ​ഡ് മേ​ഖ​ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ജി മാ​ത്യു, ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ ഡോ. ​ഒ.​ടി. രാ​ജേ​ഷ്, ജി​ല്ലാ ഓ​ഫ്താ​ൽ​മി​ക് കോ​-ഓർ​ഡി​നേ​റ്റ​ർ ആ​ർ.​എ​സ്. പ്ര​സാ​ദ്, ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ശു​ഭ സു​നി​ൽ, ശ്രേ​യ​സ് യൂ​ണി​റ്റ് സി​ഡി​ഒ വി​ലാ​സി​നി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham check-up cataract surgery

Recent News

Corehub Up