അബ്ദുള് ഹയി മൊല്ല
കൊച്ചി: കൊച്ചിയില് 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തില് പശ്ചിമ ബംഗാള് മുര്ഷദാബാദ് സ്വദേശി അബ്ദുള് ഹയി മൊല്ല(22) അറസ്റ്റിലായി. ഇയാളുടെ പക്കല്നിന്നും 30.310 കിലോഗ്രാം കഞ്ചാവ് പിടികൂടി.
ഒഡീഷയില്നിന്ന് വന്തോതില് കഞ്ചാവ് കേരളത്തിലെത്തിച്ച് മലയാളികള് അടക്കമുള്ള ചെറുകിട കഞ്ചാവ് വിൽപന സംഘത്തിന് നല്കിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി ഇയാള് പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. പശ്ചിമ ബംഗാളില്നിന്ന് ഒഡീഷയിലെത്തി കഞ്ചാവ് വാങ്ങിയശേഷം വിജയവാഡയില് ട്രെയിന് ഇറങ്ങി അവിടെനിന്നു മറ്റൊരു ട്രെയിനില് എറണാകുളം ജംഗ്ഷനിലെത്തി വില്പ്പന നടത്തുന്നതിനായി തയാറെടുക്കുന്നതിനിടെ ഇന്നലെ പുലര്ച്ചെയാണ് പ്രതിയെ ഡാന്സാഫ് സംഘം പിടികൂടിയത്.
ഒഡീഷയില്നിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെ മൊത്ത വിതരണക്കാര്ക്ക് എത്തിച്ചു നല്കി ലക്ഷക്കണക്കിന് രൂപ പ്രതികള് സമ്പാദിച്ചതായി പൊലിസ് പറഞ്ഞു. ഇയാള് കഞ്ചാവ് എത്തിച്ച് നല്കിയിരുന്നവരെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : Ganja NattuVishesham DistrictNews