പ്രതിഭാ സംഗമവും അവാര്‍ഡ് വിതരണവും
മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ക്കും കാഷ് അവാര്‍ഡും മെമന്റോയും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടത്തിന്റെ അധ്യക്ഷതയില്‍ ജോസ് കെ. മാണി എംപി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.
\
മീനച്ചില്‍ താലൂക്കിലെ മികച്ച സഹകാരിയായി തെരഞ്ഞെടുത്ത കുറവിലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. സിറിയക് പൈനാപ്പിള്ളിയെ അബ്രാഹം മാത്യു തറപ്പില്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്കി ആദരിച്ചു.
കുറവിലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. സിറിയക് പൈനാപ്പള്ളി, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കീല്‍, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി അബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബെല്‍ജി ഇമ്മാനുവല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിബി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിന്‍ലാല്‍ ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂബി തെക്കേല്‍, പഞ്ചായത്ത് മെംബര്‍ മേരി ഹെലന്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. അജികുമാര്‍, ഭരണസമിതി അംഗം സില്‍ബി ജയ്സണ്‍, ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Award Presentation Nattuvishesham District news