x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​ഞ്ച​ലി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​നം


Published: May 26, 2026 08:14 AM IST | Updated: May 26, 2026 08:14 AM IST

അ​ഞ്ച​ല്‍ : സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി. ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​നം ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ആ​ഞ്ഞ​ടി​ച്ച​ത്.ജാ​തി​യു​ടെയും മ​ത​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​യാ​യി സി​പി​ഐ അ​ധ​പ​തി​ച്ചു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ യു​വാ​ക്ക​ളെ ത​ഴ​ഞ്ഞു. ചാ​ത്ത​ന്നൂ​രി​ല്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​യു​ടെ അ​ന്ത​ക​നാ​ണ്. ചാ​ത്ത​ന്നൂ​രി​ലും ച​ട​യ​മം​ഗ​ല​ത്തും പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ ആ​ര്‍. രാ​ജേ​ന്ദ്ര​നാ​ണ്.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പാ​ര്‍​ട്ടി​യു​ടെ അ​ന്ത​ക​വി​ത്താ​യി മാ​റി. സെ​ക്ര​ട്ടേ​റി​യ​റ്റ് സം​വി​ധാ​നം ത​ന്നെ പി​രി​ച്ചു​വി​ട​ണം. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ അ​ഞ്ച​ല്‍ പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യം നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചി​ല്ല.

ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ വൈ​ക്കം, നാ​ദ​പു​രം, പീ​രു​മേ​ട്, അ​ടൂ​ര്‍ സീ​റ്റു​ക​ളി​ലെ പ​രാ​ജ​യം നേ​തൃ​ത്വം ഇ​ര​ന്നു​വാ​ങ്ങി. ഗ്രൂ​പ്പു​ക​ളി​ച്ചും നേ​താ​ക്ക​ളെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്കും മാ​ത്ര​മാ​യി പ​ദ​വി​ക​ള്‍ മാ​റി. ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യ​മോ വി​കാ​ര​മോ മ​ന​സി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കോ, സെ​ക്ര​ട്ടേ​റി​യ​റ്റി​നോ ക​ഴി​ഞ്ഞി​ല്ല. ഒ​രു​വേ​ള ച​ര്‍​ച്ച​ക​ള്‍ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് വ​രെ നീ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തോ​ടെ നേ​തൃ​ത്വം ഇ​ട​പെ​ട്ട് നേ​താ​ക്ക​ളെ തി​രു​ത്തു​ന്ന സാ​ഹ​ച​ര്യം വ​രെ​യു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​നേ, വീ​ട്ടി​ല്‍ പോ​യി ചോ​ദി​ക്ക് പ​ര​മ​ര്‍​ശ​വും തോ​ല്‍​വി​ക്ക് ആ​ക്കം കൂ​ട്ടി.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ അ​പ​മാ​നം മു​ന്ന​ണി​ക്ക് അ​പ​മാ​ന​മാ​യി നി​ല്‍​ക്കു​ന്നു. ഇ​തി​നെ​ല്ലാം പു​റ​മെ സി​പി​ഐ സി​പി​എ​മ്മി​ന്റെ ബി ​ടീ​മാ​യി മാ​റു​ക​യാ​ണെ​ന്ന വി​മ​ര്‍​ശ​ന​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ല്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ കെ.രാ​ജു, ലി​ജു ജ​മാ​ല്‍, എ​ച്ച്. രാ​ജീ​വ​ന്‍, ആ​ര്‍.സ​ജി​ലാ​ല്‍ പു​ന​ലൂ​ര്‍ എം​എ​ല്‍​എ അ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം പ്ര​ാദേ​ശി​ക നേ​താ​ക്ക​ള്‍ ന​ട​ത്തി​യ​ത്.

 

Tags : nattu vishesham CPI leadership

Recent News

Corehub Up