വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിലെ പുഷ്പക്കൃഷി വിളവെടുത്തപ്പോൾ.
തിരുവനന്തപുരം: വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിന്റെ പൂന്തോട്ടത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ കൃഷിചെയ്ത ജമന്തികൃഷിയുടെ വിളവെടുത്തു. മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഫാ. ജോമോൻ അഗസ്റ്റിൻ സിഎംഐ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേഷ് എന്നിവർ പങ്കെടുത്തു. അധ്യാപികമാരായ ദിവ്യ അരുൺ, സുഷമ, ഗിരിജ, രേവതി, സുജ, ഗായത്രി, ഭവ്യ ബിമൽ, റീസ സുനിൽ എന്നിവർ നേതൃത്വം നൽകി.