x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്ത്ത് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും എ​ള്ളു കൃ​ഷി പ​ഠ​ന​വും


Published: February 3, 2026 06:31 AM IST | Updated: February 3, 2026 06:31 AM IST

മൂ​വാ​റ്റു​പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് മൂ​വാ​റ്റു​പു​ഴ ഹെ​റി​റ്റേ​ജി​ന്‍റെ​യും നി​ര്‍​മ​ല കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ​യും വ​ട​ക്ക​ന്‍ മാ​റാ​ടി ഇ​ട്ടു​ണ്ണാ​ന്‍ പ​ട​വ് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൊ​യ്ത്ത് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും എ​ള്ളു കൃ​ഷി പ​ഠ​ന​വും ന​ട​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് മൂ​വാ​റ്റു​പു​ഴ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സി മ​ണി​ത്തോ​ട്ടം, ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജീ​നാ ജോ​ര്‍​ജ്, ക​ര്‍​ഷ​ക​രാ​യ കെ.​എം. എ​ല്‍​ദോ, വി​ജ​യ​ന്‍ ത​ട്ടാ​യ​ത്ത് എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ക​ര്‍​ഷ​ക​ര്‍ ചെ​യ്തി​രു​ന്ന പ്ര​യ​ത്‌​ന​ത്തെ നേ​രി​ട്ട​റി​യാ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​രി​വാ​ള്‍ കൊ​ണ്ടു​ള്ള കൊ​യ്ത്തും ക​റ്റ കെ​ട്ടി മെ​തി​ച്ചും വെ​യി​ല​ത്തു​ണ​ക്ക​ലും കു​ട്ടി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. എ​ള്ളു കൃ​ഷി പ​രി​ശീ​ല​നം കെ.​എം. എ​ല്‍​ദോ​യു​ടെ എ​ള്ളി​ന്‍​പാ​ട​ത്ത് ന​ട​ന്നു. എ​ള്ളും നെ​ല്ലും ഇ​ട​വി​ട്ട് കൃ​ഷി ചെ​യ്യു​ന്ന​ത് മ​ണ്ണി​ന്‍റെ ഫ​ല​പു​ഷ്ടി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് റി​ട്ട. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​സി. സാ​ജു പ​റ​ഞ്ഞു. എ​ള്ളി​ന്‍റെ​യും എ​ള്ളെ​ണ്ണ​യു​ടെ​യും ഔ​ഷ​ധ പ്രാ​ധാ​ന്യം പ​ങ്കെ​ടു​ത്ത മ​റ്റു ക​ര്‍​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ശ​ദീ​ക​രി​ച്ചു. ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹെ​ര്‍​ബേ​റി​യം ത​യാ​റാ​ക്കാ​നു​ള്ള എ​ള്ളു ചെ​ടി​ക​ള്‍ ക​ര്‍​ഷ​ക​ര്‍ വ​കു​പ്പു മേ​ധാ​വി​ക്ക് കൈ​മാ​റി.

Tags : nattu vishesham Harvesting practical

Recent News

Corehub Up