x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ-പാ​നീ​യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന നടത്തി


Published: April 22, 2026 01:17 AM IST | Updated: April 22, 2026 01:17 AM IST

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ക​ണ്ണൂ​ർ: ഹെ​ൽ​ത്തി കേ​ര​ള കാ​മ്പ​യിൻ ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 97 സ്‌​ക്വാ​ഡുക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ ഭ​ക്ഷ്യ പാ​നീ​യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

വൃ​ത്തി, ശു​ചി​ത്വം, ഹെ​ല്‍​ത്ത് കാ​ര്‍​ഡ്, ലൈ​സ​ന്‍​സ്, ജ​ല​ഗു​ണ​നി​ല​വാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ല്ലാ​ത്ത 69 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം ലീ​ഗ​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ഹോ​ട്ട​ല്‍, ബേ​ക്ക​റി, ജ്യൂ​സ്‌​ക​ട, ത​ട്ടു​ക​ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നും നി​ര്‍​ദേ​ശി​ച്ചു. ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍​ബാ​റു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ജ്യൂ​സ് ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ക​രി​മ്പി​ന്‍ ജ്യൂ​സ് ക​ട​ക​ൾ ഉ​ള്‍​പ്പെ​ടെ 1245 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​ക​വ​ലി നി​രോ​ധി​ത ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​ത്ത 70 ക​ട​ക​ളി​ല്‍ നി​ന്ന് 14,800 രൂ​പ പു​ക​വ​ലി നി​യ​മപ്ര​കാ​രം പി​ഴയീ​ടാ​ക്കി. ഭ​ക്ഷ്യ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​കെ.​സി. സ​ച്ചി​ന്‍ അ​റി​യി​ച്ചു.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ൺ, അ​ര​ങ്ങം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ൽ​ത്തി കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ.​വി. സീ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, എം. ​ലി​ഖി​ന, വി.​ടി. ശ്രീ​രാ​ജ്, കെ. ​നി​ധീ​ഷ്, ബി. ​അ​ഭി​ജി​ത്ത്, മെ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച​ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​മ​നു​സ​രി​ച്ച് നോ​ട്ടീ​സ് ന​ൽ​കി.

Tags : Health department nattuvishesham local news

Recent News

Corehub Up