പുഞ്ചക്കൊല്ലി അളക്കല്‍ ആദിവാസി ഉന്നതികളില്‍ ഭക്ഷ്യകമ്മീഷന് അംഗം വി. രമേശന് സന്ദര്‍ശിച്ചപ്പോള്‍.
പുഞ്ചക്കൊല്ലി അളക്കല്‍ ആദിവാസി ഉന്നതികളില്‍ സന്ദര്‍ശനം നടത്തി
മലപ്പുറം: ആദിവാസി ഉന്നതികളിലെ റേഷന്‍ വിതരണം, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഐസിഡിഎസ് മുഖേനയുള്ള ഭക്ഷ്യ വിതരണം തുടങ്ങിയവ വിലയിരുത്തുന്നതിനായി നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി അളക്കല്‍ ആദിവാസി ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം വി. രമേശന് സന്ദര്‍ശനം നടത്തി.
ഉന്നതികളിലെ വീടുകളില്‍ നേരിട്ട് സന്ദര്‍ശിച്ച കമ്മീഷന് ഉന്നതിവാസികളോട് ഭക്ഷ്യ ലഭ്യതയെക്കുറിച്ചും വിതരണത്തിലെ സുതാര്യതയെ സംബന്ധിച്ചും ചോദിച്ചറിഞ്ഞു. ഉന്നതികളില്‍ പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെയുള്ള റേഷന്‍ വിതരണത്തില്‍ കമ്മീഷന് സംതൃപ്തി രേഖപ്പെടുത്തി.
ജനനി ജന്മ രക്ഷ, പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി തുടങ്ങിയ പദ്ധതികള്‍ വഴി പ്രസവത്തോട് അനുബന്ധിച്ച് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ സംബന്ധിച്ച് ചോദിച്ചറിഞ്ഞ കമ്മീഷന് ഇക്കാര്യത്തില്‍ ഉന്നതിവാസികള്‍ക്ക് ആവശ്യമായ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും നല്കാന് ഐടിഡിപി, ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
അളക്കല്‍ ഉന്നതിയിലെ അങ്കണവാടിയിലും പുഞ്ചക്കൊല്ലി ഉന്നതിയിലെ പ്രീ സ്കൂളിലും സന്ദര്‍ശനം നടത്തിയ കമ്മീഷന് ഉന്നതികളിലെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമുള്ള പോഷകാഹാര വിതരണം വിലയിരുത്തുകയും കൃത്യമായ അളവില്‍ സമയബന്ധിതമായി വിതരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലാ സപ്ലൈ ഓഫിസര്‍ മനോജ്കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ ബാലകൃഷ്ണന്,അസിസ്റ്റന്റ്് താലൂക്ക് സപ്ലൈ ഓഫിസര്‍ ഷാജിമോന്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വിമല്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഷറഫുദ്ദീന്, ബീന, ദിനേശ്കുമാര്‍, ജില്ലാ നൂണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍ സംഗീത, നിലമ്പൂര്‍ നൂണ് മീല്‍ ഓഫിസര്‍ രശ്മി, നിലമ്പൂര്‍ ബിഡിഒ ഹരീഷ് കുമാര്‍, ഐസിഡിഎസ് നിലമ്പൂര്‍ സിഡിപിഒ സുലൈഖ സൂപ്പര്‍വൈസര്‍മാരായ നസീറ, അന്നമ്മ ചാക്കോ തുടങ്ങിയവര്‍ കമ്മീഷനെ അനുഗമിച്ചു.
Tags : District News Nattuvishesham Health protection Food Commission