പ്രഭാകരൻ നായരുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് പുറത്തെടുക്കുന്നു.
ഉപ്പുതറ: കേൾവിക്കുറവാണ് പ്രഭാകരൻ നായരുടെ ജീവനെടുത്തത്. മകൾ സ്മിതയോടൊപ്പം വൈക്കം മറവൻതുരുത്തിൽ താമസിച്ചിരുന്ന പ്രഭാകരൻ നായർ, സഹോദരി ലീലാമണിക്ക് സുഖമില്ലെന്നറിഞ്ഞാണ് ബുധനാഴ്ച വാഗമണ്ണിലെത്തിയത്. വെള്ളിയാഴ്ച മടങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങി ഒരു ദിവസം കൂടി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
പുലർച്ചെ രണ്ടോടെ വീടിന്റെ ജനൽ തകർത്ത് മണ്ണും കല്ലും വീഴുന്ന ശബ്ദം കേട്ടാണ് ലീലാമണി ഞെട്ടിയുണർന്നത്. സഹോദരൻ കിടന്ന മുറിയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും മണ്ണ് വീണുകിടക്കുകയായിരുന്നു. അകത്തുനിന്ന് അദ്ദേഹത്തിന്റെ ഞരക്കം കേൾക്കാമായിരുന്നു.
വീടിന്റെ മുകൾ ഭാഗത്തുനിന്ന് മണ്ണിടിഞ്ഞു മുകളിലേക്കു വീഴുകയായിരുന്നു. ചെറിയൊരു മലയിൽ തറകെട്ടിയാണ് വീട് നിർമിച്ചിരുന്നത്. അതിനാൽ വീടിന്റെ പുറകുവശത്തു നല്ല ഉയരത്തിൽ ഭിത്തിയുണ്ടായിരുന്നു. ഈ മൺഭിത്തിയാണ് ഇടിഞ്ഞുവീണത്.
Tags : Nattuvishesham DistrictNews DeepikaNews Prabhakaran Nair's life.