x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ളാം​പൊ​യ്ക ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

വെബ് ഡെസ്ക്
Published: November 22, 2026 12:45 AM IST | Updated: November 22, 2026 12:45 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കു​മ്പ​ളാം​പൊ​യ്ക സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ദി​വ​സം ത​ന്നെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

കു​മ്പ​ളാം​പൊ​യ്ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ക​ഴി​ഞ്ഞ 13നാ​ണ് അ​സാ​ധാ​ര​ണ ഉ​ത്ത​ര​വി​ലൂ​ടെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ഉ​ത്ത​ര​വാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഭ​ര​ണ​സ​മി​തി​യെ തെ​റ്റാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കാ​നു​ള്ള പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​തി​ലൂ​ടെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ വ​ച്ച് ഭ​ര​ണ​സ​മി​തി​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് പി​ന്തു​ണ കൊ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള താ​ക്കീ​താ​ണെ​ന്ന് ബാ​ങ്ക്? പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ന്‍ ജോ​സ് ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക പോ​ലും ചെ​യ്യാ​തെ അ​തി​വേ​ഗം പി​രി​ച്ചു​വി​ട​ല്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഇ​തു​കൂ​ടാ​തെ ബാ​ങ്കി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തെ​യും ജോ​ലി​യി​ല്‍ കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ക​യും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന മ​റ്റൊ​രു അ​ജ​ണ്ട കൂ​ടി ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ലി​നു പി​ന്നി​ലു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷീ​ബ ജേ​ക്ക​ബും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : High Court Nattuvishesham District News Kumbalampoyka Bank

Recent News

Corehub Up