x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്എം​ടി അ​ട​യ്ക്കാ​നു​ള്ള​ത് 30 കോ​ടി; കെ​എ​സ്ഇ​ബി ഫ്യൂ​സ് ഊ​രി


Published: December 24, 2025 07:21 AM IST | Updated: December 24, 2025 07:21 AM IST

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ എ​ച്ച്എം​ടി​ക്ക് ഇ​രു​ട്ട​ടി. പ​ണ​മ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​ച്ച്എം​ടി​യു​ടെ ഫ്യൂ​സ് കെ​എ​സ്ഇ​ബി ഊ​രി.
ഇ​തേ​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു.

2007-08 കാ​ല​യ​ള​വി​ലെ തു​ക​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ ആ​കെ 30 കോ​ടി രൂ​പ​യാ​ണ് എ​ച്ച്എം​ടി, കെ​എ​സ്ഇ​ബി​യി​ൽ അ​ട​യ്ക്കാ​നു​ള്ള​ത്. മു​ൻ​കൂ​ട്ടി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​ച്ച്എം​ടി മാ​നേ​ജ്മെ​ന്‍റ് നി​സാ​ര​വ​ത്ക​രി​ച്ച​താ​ണ് ഉ​ട​ൻ ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു.


സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന സ്ഥി​തി​യാ​ണ് എ​ച്ച്എം​ടി​ക്കു​ള്ള​ത്. മാ​ത്ര​മ​ല്ല കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​വും വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ശ​മ്പ​ളം ന​ൽ​കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.


എ​ച്ച്എം​ടി​യു​ടെ വി​വി​ധ ക്വാ​ട്ടേ​ഴ്സു​ക​ളി​ലാ​യി 118ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഫ്യൂ​സി ഊ​രി​യ​തോ​ടെ ഇ​വ​രും ഇ​രു​ട്ടി​ലാ​യി. ഇ​ന്ന് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം എം​എ​ൽ​എ​യും, വ്യ​വ​സാ​യ മ​ന്ത്രി കൂ​ടി​യാ​യ പി. ​രാ​ജീ​വി​നെ ക​ണ്ട് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : nattu vishesham HMT owes KSEB fuse

Recent News

Corehub Up