മികച്ച വില്ലേജ് ഓഫിസറായി തിരഞ്ഞെടുത്ത പറപ്പൂര് വില്ലേജ് ഓഫിസര്‍ പി.വി. ഷാജിക്ക് മൂസ ടി. എടപ്പനാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു.
മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ ഏറ്റവും നല്ല വില്ലേജ് ഓഫിസറായി തിരഞ്ഞെടുത്ത പറപ്പൂര് വില്ലേജ് ഓഫിസര്‍ പി.വി. ഷാജിയെ മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ട്രസ്റ്റ് ആദരിച്ചു. വില്ലേജ് ഓഫിസ് പരിസരത്തു നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് മൂസ ടി. എടപ്പനാട്ട് ഉപഹാരം സമര്‍പ്പിച്ചു. ഡിസിസി അംഗം കെ.എ. റഹിം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സക്കീന, അംഗങ്ങളായ വസന്ത, ജംഷീന, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലക്ഷ്മണന്, നാസര്‍ കാപ്പന്, പി.കെ. ഇബ്രാഹിം കുട്ടി, ജയപ്രകാശ്, ഫാസില്‍ മാനേജിംഗ് ട്രസ്റ്റി ടി.ഇ. കുഞ്ഞിപോക്കര് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Honour Village Officer