വിഴിഞ്ഞം: വിഴിഞ്ഞം മതിപുറത്ത് രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം നിർമിച്ച ഫ്ളാറ്റുകൾ തകർച്ചയുടെ വക്കിൽ.
സൺഷെയ്ഡിലെ കോൺക്രീറ്റ് പാളി തകർന്നുവീണു താമസക്കാരിയായ വീട്ടമ്മയുടെ തലയിൽ പരിക്കേറ്റു. ഫ്ലാറ്റ് നമ്പർ 209-ൽ താമസിക്കുന്ന ഷാജഹാന്റെ ഭാര്യ സബീന ബീവി (46) യ്ക്കാണു പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടിയെന്നും തലയിൽ നാലു തുന്നയൽ ഇടേണ്ടിവന്നെന്നും വീട്ടമ്മയുടെ ബന്ധുക്കൾ പറഞ്ഞു.
ഇതിനു മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടാവുകയും കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിർമാണം പൂർത്തിയായി 10 കൊല്ലം ആകുന്നതിനിടെ ഫ്ളാറ്റുകൾ തകർച്ചാ ഭീഷണിയിലായതു നിർമ്മാണത്തിലെ അശാസ്ത്രീയതയിലേക്കും അഴിമതിയിലേക്കുമാണു വിരൽ ചൂണ്ടുന്നത്.ഫ്ളാറ്റുകളുടെ തകർച്ച തടയാൻ അറ്റകുറ്റപ്പണി അടക്കമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്
Tags : nattu vishesham slab collapses Housewife injured