ചിറ്റാരിക്കാൽ: മാരകമായ ഗർഭാശയഗള കാൻസറിന് കാരണമാകുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരേ പ്രതിരോധം നേടിയെടുക്കുന്നതിനായി കൗമാരക്കാരായ പെൺകുട്ടികൾക്ക് നൽകുന്ന എച്ച്പിവി വാക്സിനേഷന് ഈസ്റ്റ് എളേരി പഞ്ചായത്തിൽ തുടക്കമായി.
ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജ്യോതിസ്, കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യമോൾ എന്നിവർ തങ്ങളുടെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ആദ്യ ഡോസുകൾ നൽകിയാണ് വാക്സിനേഷന് തുടക്കംകുറിച്ചത്. ആദ്യ ദിവസം അഞ്ച് പെൺകുട്ടികൾ വാക്സിൻ സ്വീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനു പ്രസാദ്, പബ്ലിക് ഹെൽത്ത് നഴ്സ് പുഷ്പജ എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham HPV vaccination