x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷ്ണ​പി​ള്ള സാ​റി​ന്‍റെ ക്ലാ​സി​ലി​രി​ക്കാ​ത്ത ശി​ഷ്യ​നാ​ണ് ഞാ​ൻ: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

വെബ് ഡെസ്ക്
Published: September 23, 2026 02:09 AM IST | Updated: September 23, 2026 02:09 AM IST

പ്ര​ഫ. എ​ൻ. കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ജ​ന്മ​വാ​ർ​ഷി​ക​ദി​ന സ​മ്മേ​ള​നം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ. എ​ൻ. കൃ​ഷ്ണ​പി​ള്ള​യു​ടെ ക്ലാ​സി​ലി​രി​ക്കാ​ത്ത ശി​ഷ്യ​നാ​ണ് താ​നെ​ന്ന് ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കൃ​ഷ്ണ​പി​ള്ള​യു​ടെ 110-ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഫ. എ​ൻ. കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെസ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ജ​ന്മ​വാ​ർ​ഷി​ക​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്യുകയാ യിരുന്നു അദ്ദേഹം.

കൃ​ഷ്ണ​പി​ള്ള സാ​റി​ൽ നി​ന്ന് ഏ​റെ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട​ക​ങ്ങ​ൾ വാ​യി​ക്കാ​നും നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. കൃ​ഷ്ണ​പി​ള്ള​യു​ടെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫൗ​ണ്ടേ​ഷ​നി​ലെ​ത്തു​ന്ന​ത് ത​നി​ക്ക് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​എം.​എ​ൻ. രാ​ജ​ൻ എ​ൻ. കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ. കൃ​ഷ്ണ​പി​ള്ള നാ​ട​ക​വേ​ദി​യു​ടെ 19-ാം വാ​ർ​ഷി​കാ​ഘോ​ഷം ര​ഘൂ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു. രാ​ധാ​കൃ​ഷ്ണ​ൻ ശ്രീ​മ​ന്ദി​രം, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​
ബി​ജു പു​ലി​പ്പാ​റ സ്മ​ര​ണാ​ഞ്ജ​ലി ആ​ല​പി​ച്ചു. ഇ​ന്ദി​രാ​ഭാ​യി​യും ശ്രീ​ജി​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. അ​ന​ന്ത​പു​രം ര​വി സം​വി​ധാ​നം ചെ​യ്ത "ചെ​ങ്കോ​ലും മ​ര​വു​രി​യും' നാടക അവതരണവും നടത്തി.

Tags : Nattuvishesham DistrictNews DeepikaNews Adoor Gopalakrishnan

Recent News

Corehub Up