x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എം​എ സം​സ്ഥാ​ന വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് കാ​ര്യ​വ​ട്ട​ത്ത്

വെബ് ഡെസ്ക്
Published: August 21, 2026 12:11 AM IST | Updated: August 21, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) സം​സ്ഥാ​ന വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് 23ന് ​കാ​ര്യ​വ​ട്ടം ല​ക്ഷ്മി​ഭാ​യി നാ​ഷ​ണ​ല്‍ വോ​ളി​ബോ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. കാ​ര​ക്കോ​ണം ഐ​എം​എ ബ്രാ​ഞ്ചി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ 'റൈ​സ് ആ​ന്‍​ഡ് സ്‌​പൈ​ക്ക് 2026 'എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന ഈ ​ടൂ​ര്‍​ണ​മെ​ന്‍റ് 23ന് ​രാ​വി​ലെ 10ന് ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഐ​എം​എ അം​ഗ​ങ്ങ​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഐ​എം​എ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കാ​ര​ക്കോ​ണം ഐ​എം​എ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ബെ​ന​റ്റ് ഏ​ബ്ര​ഹാം, വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ്ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഡോ. ​സ​ഞ്ജീ​വ് ജെ. ​ദാ​സ്, ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ന്‍. മേ​നോ​ന്‍, സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് വെ​ല്‍​ന​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി​പി​ന്‍ ബി. ​മാ​ത്യു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​റോ​യ് ആ​ര്‍. ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Volleyball Tournament NattuVishasham DistrictNews

Recent News

Corehub Up