x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ത്തീ​റ്റ വി​ല​ക്ക​യ​റ്റ​ത്തി​ന് പ​രി​ഹാ​രം ഉ​ട​ന്‍: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ്ഡെസ്ക്
Published: November 14, 2026 12:12 AM IST | Updated: November 14, 2026 12:12 AM IST

നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച തേ​വ​ല​പ്പു​റം മൃ​ഗാ​ശു​പ​ത്രി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: കാ​ലി​ത്തീ​റ്റ വി​ല​ക്ക​യ​റ്റം ഉ​ള്‍​പ്പെ​ടെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ക്ഷീ​ര​ക​ര്‍​ഷ​ക​രെ കൈ​വി​ടി​ല്ലെ​ന്നും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച തേ​വ​ല​പ്പു​റം മൃ​ഗാ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.ഗ്രാ​മീ​ണ സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​മേ​ഖ​ല​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ട്.

ഗു​ണ​മേ​ന്മ​യു​ള്ള പാ​ലി​ന്‍റെ ഉ​ത്പാ​ദ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പാ​ല്‍ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മൃ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ നേ​ര​ത്തേ ക​ണ്ടെ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ മൃ​ഗാ​ശു​പ​ത്രി​ക​ള്‍​ക്ക് നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ട്. കൃ​ത്യ​മാ​യ വാ​ക്‌​സി​നേ​ഷ​ന്‍, രോ​ഗ​നി​രീ​ക്ഷ​ണം, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് തേ​വ​ല​പ്പു​റം മൃ​ഗാ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഡോ​ക്ട​ര്‍ റൂം, ​ഓ​ഫീ​സ്, ഫാ​ര്‍​മ​സി, സ്റ്റോ​ര്‍ റൂം, ​വ​രാ​ന്ത, ര​ണ്ട് ശു​ചി​മു​റി​ക​ള്‍, പോ​ര്‍​ച്ച് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ച​ട​ങ്ങി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു​വി​നെ ന​ഷ്ട​പ്പെ​ട്ട ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ സു​രേ​ഷ് ബാ​ബു​വി​ന് 16,400 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം മ​ന്ത്രി കൈ​മാ​റി.കെ.എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എംഎ​ല്‍എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.വി​ദ്യ, ​കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.ആ​ര്‍. അ​രു​ണ്‍ ബാ​ബു , നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.സി​ന്ധു, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫിസ​ര്‍ എ​സ്. ഷീ​ജ, ഐസി​ഡി​പി പ്രോ​ജ​ക്‌ട് ഓ​ഫിസ​ര്‍ ഡോ. ​എ​സ്. ദീ​പ്തി, സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എം. ബി​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : cattle risecattle NattuVishesham DistrictNews

Recent News

Corehub Up