x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും


Published: November 25, 2025 11:10 PM IST | Updated: November 25, 2025 11:10 PM IST

മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ഫാ​മി​ലി കോ​ര്‍​ട്ട് ഡി​സ്ട്രി​ക്‌​ട് ജ​ഡ്ജ് ജോ​ഷി ജോ​ണ്‍ നി​ര്‍​വ​ഹി​ക്കു​ന്നു. ബാ​ങ്ക്

മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ ദി​നാ​ചര​ണ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം തൊ​ടു​പു​ഴ ഫാ​മി​ലി കോ​ര്‍​ട്ട് ഡി​സ്ട്രി​ക്‌​ട് ജ​ഡ്ജ് ജോ​ഷി ജോ​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യും അ​വാ​ര്‍​ഡ് വി​ത​ര​ണ​ം ന​ട​ത്തു​ക​യും ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​സം​ഗം, ഉ​പ​ന്യാ​സം, ക്വി​സ്, ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ​വാ​യ​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ 36 കു​ട്ടി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും മെ​മ​ന്‍റോ​യും ന​ല്‍​കി.

സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കി​യി​ല്‍, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ട്‌​സ് അ​സി​സ്റ്റ​ന്‍റ പ്ര​ഫ​സ​ര്‍ ഡോ. ​ജാ​സ്മി​ന്‍ അ​ല​ക്‌​സ്, ബാങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ മ​റ്റ​ത്തി​ല്‍, സെക്രട്ട​റി ജോ​ജി​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.

Tags : Award Presentation nattuvisesham local news

Recent News

Corehub Up