x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടും വ​ള്ളി​കു​ന്നം മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്‌​ഘാ​ട​നം നീ​ളു​ന്നു

വെബ്ഡെസ്ക്
Published: November 18, 2026 11:54 PM IST | Updated: November 18, 2026 11:54 PM IST

വ​ള്ളി​കു​ന്നം മൃ​ഗാ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം.

ചാ​രും​മൂ​ട്: പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വ​ള്ളി​കു​ന്നം മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും ത​ക​ർ​ച്ച​യി​ലാ​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പാ​ണ് മൃ​ഗാ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. നി​ല​വി​ലു​ള്ള മൃ​ഗാ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​നു പി​ന്നി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​താ​ണ് മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​ത്. നി​ല​വി​ൽ മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്കം​മൂ​ലം ത​ക​ർ​ച്ച​യി​ലാ​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. കെ​ട്ടി​ട​ത്തി​നു 62 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ത​ടി​കൊ​ണ്ടു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യു​ടെ ഉ​ത്ത​രം ദ്ര​വി​ച്ച് ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്.

1963ലാ​ണ് ഓ​ടു​മേ​ഞ്ഞ മൂ​ന്നു മു​റി​യു​ള്ള ആ​ദ്യ​കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​ദ്യ​കാ​ല​ത്ത് വെ​റ്റ​റി​ന​റി സ​ബ്‌​സെ​ന്‍റ​റാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്‌​പെ​ക്ട​ർ മാ​ത്ര​മാ​ണ് അ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. 1988ലാ​ണ് വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ൻ​സ​റി​യാ​യി ഉ​യ​ർ​ത്തി ഡോ​ക്ട​റെ നി​യ​മി​ച്ച​ത് 2004ലാ​ണ് ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്ന് ര​ണ്ടു​മു​റി കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം​കൂ​ടി നി​ർ​മി​ച്ച​ത്.

പ​ശു​വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ള്ള വ​ള്ളി​കു​ന്ന​ത്ത് അ​ഞ്ചു ക്ഷീ​രോ​ത്പാ​ദ​ക​സം​ഘ​ങ്ങ​ളാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ക്കു​ന്ന സം​ഘ​വും വ​ള്ളി​കു​ന്നം ക്ഷീ​രോ​ത്പാ​ദ​ക​സം​ഘ​മാ​ണ്.

പ​ശു​ക്ക​ൾ കൂ​ടാ​തെ, ഒ​ട്ടേ​റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ഒ​രു ഡോ​ക്ട​റും ഒ​രു ലൈ​വ്‌​സ്‌​റ്റോ​ക്ക് ഇ​ൻ​സ്‌​പെ​ക്ട​റും മ​റ്റു ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണു​ള്ള​ത്.

നി​ല​വി​ലു​ള്ള ഡി​സ്‌​പെ​ൻ​സ​റി പോ​ളി​ക്ലി​നി​ക്കാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന​ത് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. പോ​ളി​ക്ലി​നി​ക്കാ​യി ഉ​യ​ർ​ത്തി​യാ​ൽ സീ​നി​യ​ർ സ​ർ​ജ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും മി​ക​ച്ച ല​ബോ​റ​ട്ട​റി സൗ​ക​ര്യ​വും ല​ഭി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, 24 മ​ണി​ക്കൂ​റും ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​നും ക​ഴി​യും.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ങ്ങ​ളും ക്ഷീ​ര​ക​ർ​ഷ​ക​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള ഡി​സ്‌​പെ​ൻ​സ​റി പോ​ളി ക്ലി​നി​ക്കാ​യി ഉ​യ​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ.

Tags : Vallikunnam Veterinary Hospital delayed despite construction of new building Nattuvishesham DistrictNews

Recent News

Corehub Up