x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ​ടൂ​റി​സം വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​

വെബ് ഡെസ്ക്
Published: September 1, 2026 02:15 AM IST | Updated: September 1, 2026 02:15 AM IST

അ​ന​ങ്ങ​ൻ​മ​ല​യി​ലെ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശം.

ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്തി. 1.17 ല​ക്ഷം​രൂ​പ​യു​ടെ വ​രു​മാ​നം. ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല​ത്ത് ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ അ​ന​ങ്ങ​ൻ​മ​ല​യി​ലേ​ക്ക് അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നു​പോ​ലും സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഓ​ണം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബ​സ​മേ​ത​മു​ള്ള തി​ര​ക്കി​ന് ഇ​ന്ന​ലെ​യും കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പ​ച്ച​പ​ര​വ​താ​നി വി​രി​ച്ച അ​ന​ങ്ങ​ൻ​മ​ല​യും വെ​ള്ള​ച്ചാ​ട്ട​വും എ​ല്ലാം കാ​ണാ​ൻ ഒ​ട്ടേ​റെ​പ്പേ​രാ​ണെ​ത്തി​യ​ത്.

അ​ന​ങ്ങ​ൻ​മ​ല​യു​ടെ കീ​ഴൂ​ർ ഭാ​ഗ​ത്താ​യു​ള്ള അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി 2011ലാ​ണ് ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്. മ​ഴ​പെ​യ്ത​തോ​ടെ അ​ന​ങ്ങ​ൻ​മ​ല​യ്ക്കും കൂ​ന​ൻ​മ​ല​യ്ക്കു​മി​ട​യി​ലൂ​ടെ​യു​ള്ള തോ​ട്ടി​ലെ വെ​ള്ള​ച്ചാ​ട്ടം കൂ​ടി​യി​രു​ന്നു.

മ​ഴ​ക്കാ​ല​ത്തെ സ​ഞ്ചാ​രി​ക​ളു​ടെ ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം. പാ​ട​ശേ​ഖ​ര​ങ്ങ​ളും തോ​ടും കാ​ടും ഒ​ന്നി​ച്ചു​ചേ​ർ​ന്ന ഭൂ​പ്ര​കൃ​തി​യും ഓ​ണ​ത്തി​ന് പെ​യ്ത മ​ഴ​യും ഇ​ത്ത​വ​ണ അ​ന​ങ്ങ​ൻ​മ​ല​യെ കൂ​ടു​ത​ൽ സു​ന്ദ​ര​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ഴ​മാ​റി വെ​യി​ലാ​യ​തോ​ടെ പാ​റ​ക​ളി​ലെ പാ​യ​ലു​ക​ളെ​ല്ലാം മാ​റി​യി​രു​ന്നു. ഇ​ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​ല​ക​യ​റു​ന്ന​തി​നും സൗ​ക​ര്യ​മാ​യി. ഓ​ഗ​സ്റ്റ് 22 മു​ത​ൽ 30 വ​രെ​യാ​യി 3246 പേ​രാ​ണ് വ​നം​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ടൂ​റി​സം​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ​പ്പേ​ർ എ​ത്തി​യ​ത് അ​വി​ട്ടം​ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യാ​ണ്. കു​ട്ടി​ക​ള​ട​ക്കം 876 പേ​ർ അ​ന്നെ​ത്തി. 31,740 രൂ​പ അ​ന്നു​മാ​ത്രം വ​രു​മാ​ന​മാ​യി ല​ഭി​ച്ചു.

ഇ​ത്ത​വ​ണ തി​രു​വോ​ണ​നാ​ളി​ൽ 21,870 രൂ​പ​യും ഉ​ത്രാ​ടം​ദി​ന​ത്തി​ൽ 6680 രൂ​പ​യും ച​ത​യം​ദി​ന​ത്തി​ൽ 15,895 രൂ​പ​യു​മാ​ണ് വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്.
എ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​വി​ട്ടം​ദി​ന​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 1035 പേ​രാ​ണ് അ​ന​ങ്ങ​ൻ​മ​ല സ​ന്ദ​ർ​ശി​ച്ച​ത്. 37,125 രൂ​പ വ​രു​മാ​ന​വും ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ച​ത​യം​ദി​ന​ത്തി​ൽ 25,835 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. മ​ഴ​യും ചെ​ർ​പ്പു​ള​ശേ​രി- കോ​ത​കു​റു​ശി റോ​ഡി​ന്‍റെ​ത​ക​ർ​ച്ച​യു​മാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു ക​രു​തു​ന്നു.

Tags : Nattuvishesham Districtnews Deepikanews Ananganmala

Recent News

Corehub Up