ഇലക്ട്രിക്കല്‍ എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ ഐഎൻടിയുസി മൂവാറ്റുപുഴ ഡിവിഷന് സമ്മേളനം മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വലിയ ഇലക്ട്രിക് സെക്ഷനുകള്‍ വിഭജിക്കണമെന്ന് ഇലക്ട്രിക്കല്‍ എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ ഐഎൻടിയുസി മൂവാറ്റുപുഴ ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു.
വലിയ സെക്ഷനുകളായ പോത്താനിക്കാട്, കോതമംഗലം നമ്പര്‍ ടു കീരംപാറ, കൂത്താട്ടുകുളം, വെള്ളൂര്‍കുന്നം, പിറവം, വളയന്‍ചിറങ്ങര തുടങ്ങിയ സെക്ഷനുകള്‍ വിഭജിക്കണമെന്നാണ് ആവശ്യം.
മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് പി.എച്ച്.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ആദരിച്ചു.
ഭാരവാഹികളായി ടി.പി. ജയൻ-പ്രസിഡന്റ്, എ.പി. നവാസ് -വര്‍ക്കിംഗ് പ്രസിഡന്റ്, പി.ബി. അഭിലാഷ്-സെക്രട്ടറി, സി.എന്‍. സിബി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Ernakulam