ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഓണം ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലിയുടെയും ഓണം വരാഘോഷത്തിന്റെയും സമാപനസമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി.എം ഷിഹാബ് അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബു കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം കെ.യു. ഷെമീർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി. സജീവ്, കോതമംഗലം താലൂക്ക് പ്രസിഡന്റ് കെ.ഒ. കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കൈകൊട്ടിക്കളി അരങ്ങേറി.